NELA FREE GAS PLANT , FREE GAS FROM FOOD WASTE , NILA BIOGAS PLANT, BIO GAS PLANT ALL KERALA INSTALLATION.
ഇത് നിള എന്ന ബയോ ഗ്യാസ് കമ്പനിയുടെ ഭക്ഷണ മാലിന്യത്തിൽ നിന്നും ഫ്രീയായി ഗ്യാസ് ലഭിക്കുന്ന പ്ലാന്റ് ആണ്. രണ്ടായിരം ലിറ്ററിന്റെ വലിപ്പമുള്ള വാട്ടർ ടാങ്കിന്റെ സൈസിൽ ഉള്ള പ്ലാന്റ് ആണ് ഇത്.
ഇതിൽ വീട്ടിലുള്ള ബാക്കി വരുന്ന ഭക്ഷണം. കഞ്ഞി വെള്ളം, പച്ചക്കറിയുടെ വേസ്റ്റ് , നമ്മൾ ഭക്ഷണം കഴിക്കുന്ന പാത്രം കഴുകി ഒഴിക്കുന്ന വെള്ളം ( സോപ്പ് ഇടുന്നതിന് മുൻപ് ) , ചായ ഗ്ളാസ്സിലെ ബാലൻസ് ചായപൊടിയും, ചായയും, മീൻ വേസ്റ്റ് , ഇറച്ചി വേസ്റ്റ് , ഇവ കഴുകുന്ന വെള്ളം .
ഇത്രയും വേസ്റ്റ് ഒരു ബക്കറ്റിൽ ശേഖരിച്ച ശേഷം രാവിലെയും വൈകിട്ടും ഈ പ്ലാന്റിൽ ഒഴിച്ചാൽ മതി.
ഇടാൻ പാടില്ലാത്തവ :
സോപ്പ് , ആസിഡ് ഉള്ള നാരങ്ങാ പോലുള്ളവ , ചീഞ്ഞു പോകാത്ത എല്ല് , വലിയ മീനിന്റെ മുള്ള് , മുട്ടത്തോട് , വാഴയില ,ഉള്ളി തൊണ്ട് എന്നിവ ഇടാൻ പാടുള്ളതല്ല. കൂടാതെ കൂടുതൽ വേസ്റ്റ് ഇട്ടാൽ കൂടുതൽ ഗ്യാസ് കിട്ടും എന്ന ധാരണയിൽ അടുത്ത വീട്ടിൽ നിന്നോ, കടകളിൽ നിന്നോ കൂടുതൽ വേസ്റ്റുകൾ ഇടരുത്.
എത്ര നേരം ഗ്യാസ് ലഭിക്കും ?:
ഈ പ്ലാന്റിൽ ആദ്യ കുറച്ചു മാസം, രാവിലെ ഒന്നര മണിക്കൂറും, വൈകിട്ട് ഒന്നര മണിക്കൂറും ഗ്യാസ് ലഭിക്കും. പിന്നീട് ഒരു വർഷത്തോളമാകുമ്പോൾ രാവിലെ രണ്ടേകാൽ മണിക്കൂറും, വൈകിട്ട് ഒന്നര മണിക്കൂറും ഗ്യാസ് ലഭിക്കും.
എവിടെയെല്ലാം ഇത് ലഭ്യമാണ് ചെയ്യും ?
കേരളത്തിൽ എല്ലായിടത്തും നിള കമ്പനി സെറ്റ് ചെയ്തു നൽകും.
ഇതിന്റെ വില എത്രയാണ്?
ഗ്യാസ് സ്റ്റവ് , പൈപ്പ് , ഇൻസ്റ്റാൾ , ടാക്സ് =(GST ) , ഡെലിവറി ചാർജ് എല്ലാം ഉൾപ്പെടെ ഈ മാസം ( 2022 മെയ് ) 30,000 രൂപയാണ് ചിലവാക്കുന്നത്. പിന്നീട് വിലയിൽ മാറ്റം വരാം. ഇപ്പോൾ സർക്കാർ ഇതിനു സബ്‌സിഡി നൽകുന്നില്ല. ഇതിന്റെ ഗ്യാസ് സ്റ്റവ് സാധാരണ LPG ഗ്യാസ് സ്റ്റവ് പോലെയല്ല വ്യെത്യാസം ഉണ്ട്.
സർക്കാരിന്റെ സബ്‌സിഡി ലഭിക്കുമോ ?
ഇപ്പോൾ ഇതിനുള്ള സബ്‌സിഡി ലഭിക്കുന്നില്ല.
ചെറിയ പ്ലാന്റ് വിവരം പറയാമോ ?
ചെറിയ പ്ലാന്റ് ഇപ്പോൾ 12,000 രൂപ മുതൽ 25000 രൂപ വരെ ഉണ്ട്. എന്നാൽ ചെറിയ പ്ലാന്റ് ഗ്യാസ് ഉപയോഗത്തിന് സക്‌സസ് അല്ല.ആദ്യം രാവിലെ 45 മിനിറ്റും, വൈകിട്ട് അര മണിക്കൂറും മാത്രമേ ചെറുതിലെ ഗ്യാസ് ലഭിക്കൂ. വെസ്റ്റ് കളയുക എന്ന ലക്‌ഷ്യം മാത്രമുള്ളവർക്കാണ് ഈ പ്ലാന്റ് നിള നൽകുകയുള്ളൂ.
വാറന്റി :-
അഞ്ച് വർഷത്തെ വാറന്റിയാണ് നിള നൽകുന്നത്. വാറന്റി എന്നാൽ ഈ ടാങ്കിന്റെ ഡാമേജ് ആണ് ഉദ്ദേശിക്കുന്നത്. ഇത് വാട്ടർ ടാങ്ക് പോലെ പ്ലാസ്റ്റിക് അല്ല. ഫൈബർ പോലുള്ളതാണ്. ഇതിന് മറ്റു മെയ്ന്റനൻസ് ഒന്നുമില്ല.
ഇതിന്റെ പ്രവർത്തനം.
ഇതിൽ ഇടുന്ന ഭക്ഷണം Methanobacteria എന്ന ബാക്ടീരിയ ഭക്ഷിക്കുകയും , മീതൈൻ എന്ന ഗ്യാസ് പുറത്തു വിടുകയും ചെയ്യുമ്പോഴാണ് ഗ്യാസ് ലഭിക്കുന്നത്. ഈ വേസ്റ്റ് ദഹിച്ചു പോവുകയും , വെള്ളം പോലെ സ്ലറിയായി പുറത്തേക്ക് വരികയും ചെയ്യുന്നു. അതിനാൽ പ്ലാന്റ് നിറയുന്നില്ല.
പുതിയ തരം പ്ളാന്റുകൾ ഉണ്ടോ. ?
കൊതുക് വരില്ല എന്ന തരത്തിലുള്ള പ്ലാന്റുകളും ഉണ്ട്. ഇതിന്റെ വില കൂടുതലും, പ്രവർത്തനം തൃപ്തികരമാല്ലാത്തതുമാണ് എന്ന അനുഭവമാണ് ഞങ്ങൾക്ക് ഉള്ളത്. അതിനാൽ ആവശ്യമുള്ളവർക്ക് മാത്രമേ ഞങ്ങൾ ഇത് നൽകൂ.
ഹോട്ടൽ , അപാർട്മെന്റ്, ഹോസ്പിറ്റൽ, ഹോസ്റ്റൽ, എന്നിവർക്ക് സെറ്റ് ചെയ്യുന്ന വലിയ പ്ലാന്റും നിള സെറ്റ് ചെയ്തു നൽകുന്നുണ്ട് . വലിയ ബർണറുള്ള നാല് സ്റ്റവ് തുടർച്ചയായി നാല് മണിക്കൂർ വരെ ഇവ പ്രവർത്തിക്കും.
കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.
ഓർഡർ ചെയ്യാൻ 8111932191 എന്ന നമ്പറിലോ. ഇവിടെ ക്ലിക്ക് > wa.me/918111932191 ചെയ്ത ശേഷം ഈ വാട്ട്സാപ്പിലേക്കോ സന്ദേശമയക്കുക.
Opp. Civil Station,
Kanjirapally,
Kottayam, Pin-686507

Comments
Post a Comment