NELA FREE GAS PLANT , FREE GAS FROM FOOD WASTE , NILA BIOGAS PLANT, BIO GAS PLANT ALL KERALA INSTALLATION.
വീട്ടിലെ വേസ്റ്റ് ഇനി ഒരു തലവേദനയാകില്ല. ഇത് നിള എന്ന ബയോ ഗ്യാസ് കമ്പനിയുടെ ഭക്ഷണ മാലിന്യത്തിൽ നിന്നും ഫ്രീയായി ഗ്യാസ് ലഭിക്കുന്ന പ്ലാന്റ് ആണ്. രണ്ടായിരം ലിറ്ററിന്റെ വലിപ്പമുള്ള വാട്ടർ ടാങ്കിന്റെ സൈസിൽ ഉള്ള പ്ലാന്റ് ആണ് ഇത്. ഇതിൽ വീട്ടിലുള്ള ബാക്കി വരുന്ന ഭക്ഷണം. കഞ്ഞി വെള്ളം, പച്ചക്കറിയുടെ വേസ്റ്റ് , നമ്മൾ ഭക്ഷണം കഴിക്കുന്ന പാത്രം കഴുകി ഒഴിക്കുന്ന വെള്ളം ( സോപ്പ് ഇടുന്നതിന് മുൻപ് ) , ചായ ഗ്ളാസ്സിലെ ബാലൻസ് ചായപൊടിയും, ചായയും, മീൻ വേസ്റ്റ് , ഇറച്ചി വേസ്റ്റ് , ഇവ കഴുകുന്ന വെള്ളം . ഇത്രയും വേസ്റ്റ് ഒരു ബക്കറ്റിൽ ശേഖരിച്ച ശേഷം രാവിലെയും വൈകിട്ടും ഈ പ്ലാന്റിൽ ഒഴിച്ചാൽ മതി. ഇടാൻ പാടില്ലാത്തവ : സോപ്പ് , ആസിഡ് ഉള്ള നാരങ്ങാ പോലുള്ളവ , ചീഞ്ഞു പോകാത്ത എല്ല് , വലിയ മീനിന്റെ മുള്ള് , മുട്ടത്തോട് , വാഴയില ,ഉള്ളി തൊണ്ട് എന്നിവ ഇടാൻ പാടുള്ളതല്ല. കൂടാതെ കൂടുതൽ വേസ്റ്റ് ഇട്ടാൽ കൂടുതൽ ഗ്യാസ് കിട്ടും എന്ന ധാരണയിൽ അടുത്ത വീട്ടിൽ നിന്നോ, കടകളിൽ നിന്നോ കൂടുതൽ വേസ്റ്റുകൾ ഇടരുത്. എത്ര നേരം ഗ്യാസ് ലഭിക്കും ?: ഈ പ്ലാന്റിൽ ആദ്യ കുറച്ചു മാസം, രാവിലെ ഒന്നര മണിക്കൂറു...